അർഹതയുള്ളവർക്ക് വിനിയോഗിക്കാൻ കഴിയുന്നതരത്തിൽ പട്ടയംനൽകും -മന്ത്രി റോഷി അഗസ്റ്റിൻ

എരുമേലി: അർഹതയുള്ളവർക്ക് വിനിയോഗിക്കാൻ കഴിയുന്ന തരത്തിൽ പട്ടയം നൽകുകയെന്നത് ഇടതുമുന്നണിയുടെ പ്രധാന നയങ്ങളിലൊന്നാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. എം.എൽ.എ സർവിസ് ആർമിയുടെ കാരുണ്യ ഭവനത്തി‍ൻെറ ശിലാസ്ഥാപനം എയ്ഞ്ചൽവാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് സർവേ ആരംഭിച്ചിട്ടുണ്ടെന്നും സർവേയുടെ അടിസ്ഥാനത്തിൽ എയ്ഞ്ചൽവാലി പ്രദേശത്ത് പട്ടയം നൽകാൻ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സേവന സംഘടനയായ എം.എൽ.എ സർവിസ് ആർമിയുടെ ആഭിമുഖ്യത്തിൽ പ്രളയ ദുരിതബാധിതർക്കും കോവിഡ് മഹാമാരിയിൽ മരണപ്പെട്ടവരുടെ ആശ്രിതരും ഉൾപ്പെടെ നിരാലംബർക്കായി നടപ്പാക്കിവരുന്ന പദ്ധതിയാണ് കാരുണ്യ ഭവനനിർമാണ പദ്ധതി. കിൻഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാർക്ക് ചെയർമാൻ ജോർജുകുട്ടി ആഗസ്തി, എരുമേലി പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ ജോർജുകുട്ടി, എയ്ഞ്ചൽവാലി സെന്‍റ്​ മേരീസ് പള്ളി വികാരി ഫാ. ജയിംസ് കൊല്ലംപറമ്പിൽ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ അഡ്വ. സാജൻ കുന്നത്ത്, സക്കറിയ ഡോമിനിക് ചെമ്പകത്തുങ്കൽ, പ്രഫ. ബിനോ പി. ജോസ്, ഒ.വി. ജോസഫ്, ബിനോയ് മങ്കന്താനം, സണ്ണി വാവലാങ്കൽ, സന്തോഷ് കുഴിക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു. അതുൽ കെ.അനിൽ, ജയിംസ് ജോസഫ് എന്നിവരെ അനുമോദിച്ചു. ചിത്രം: കാരുണ്യഭവനത്തി‍ൻെറ ശിലാസ്ഥാപനം എയ്ഞ്ചൽവാലിയിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.