യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

പാലാ: കടംകൊടുത്ത നൂറുരൂപ തിരികെ ചോദിച്ചതി‍ൻെറ വിരോധത്തില്‍ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. ആലുവ ചൂർണിക്കര മാടാനിയിൽ ജോബിയാണ്​ (47)​ പിടിയിലായത്​. പത്തനാപുരം പാതിരിക്കൽ നെടുമ്പ്രം പുതുകുന്നേൽ ഷഫീക്കിനെയാണ്​ (ഷിബു- 44) കത്തികൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. പാലാ അഡാർട്ട് റോഡിലെ തോംസൺ ലോഡ്ജിലെ താമസക്കാരാണ്​ ഇരുവരും. ബുധനാഴ്ച രാത്രി 10.15 ഓടെയാണ്​ സംഭവം. പാലാ മുരിക്കുംപുഴയിൽ ബൈക്ക് മെക്കാനിക്കായ ഷഫീക്ക്​ അടുത്ത മുറിയിലെ താമസക്കാരനായ ജോബിക്ക്​ നൂറുരൂപ കടംകൊടുത്തിരുന്നു. ഇത്​ തിരികെ ചോദിക്കാനായി ജോബിയുടെ മുറിയിലെത്തി. ഈ സമയം മദ്യലഹരിയിലായിരുന്ന ജോബി പച്ചക്കറി അരിഞ്ഞുകൊണ്ടിരുന്ന കത്തികൊണ്ട് വെട്ടുകയും കുത്തുകയുമായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. മുഖത്തും നെഞ്ചിലും കഴുത്തിലും പുറത്തും വയറിലുമായി 12ഓളം മുറിവുണ്ട്. അടുത്ത മുറിയിലെ താമസക്കാരാണ് പരിക്കേറ്റുകിടന്ന ഷഫീക്കിനെ പാലാ താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.