ജനകീയ മെഡിക്കൽ ലാബ് ശനിയാഴ്ച

കാഞ്ഞിരപ്പള്ളി: താലൂക്ക് അർബൻ സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തി‍ൻെറ പ്രവർത്തനമാരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുന്നുംഭാഗം ആശുപത്രിക്ക് സമീപം മിഷ്യൻ പറമ്പിൽ ബിൽഡിങ്ങിലാണ് ലാബ്. ഉച്ചക്ക്​ രണ്ടിന് സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഇസിജി സെന്‍റ്റി‍ൻെറ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കും. കാഞ്ഞിരപ്പള്ളി താലൂക്ക് അർബൻ സോഷ്യൽ വെൽഫെയർ സഹകരണ സംഘം പ്രസിഡന്‍റ് പി.എൻ. പ്രഭാകരൻ അധ്യക്ഷതവഹിക്കും. സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ മുഖ്യപ്രഭാഷണം നടത്തും. പി.എൻ. പ്രഭാകരൻ, വി.പി. ഇബ്രാഹീം, കെ.എൻ. ദാമോദരൻ, ലത എബ്രാഹം, സാജു സെബാസ്റ്റ്യൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.