ചിറക്കടവ് എസ്.ആർ.വി.എൻ.എസ്.എസ് സ്‌കൂൾ മന്ദിരം ഉദ്ഘാടനം നാളെ

പൊൻകുന്നം: ചിറക്കടവ് എസ്.ആർ.വി.എൻ.എസ്.എസ്.വി എച്ച്.എസ്.എസിന് മൂന്നരക്കോടി ചെലവിൽ നിർമിച്ച പുതിയ കെട്ടിടത്തി‍ൻെറ ഉദ്ഘാടനം ഞായറാഴ്ച നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. വൈകീട്ട്​ മൂന്നിന് നടത്തുന്ന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കെട്ടിടോദ്​ഘാടനം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കും. രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. എൻ.എസ്.എസ് യൂനിയൻ പ്രസിഡന്‍റ്​ എം.എസ്. മോഹൻ മന്നത്ത് പത്മനാഭ‍‍ൻെറ പ്രതിമ അനാച്ഛാദനം ചെയ്യും. സ്വാമി നരനാരായണനാനന്ദ തീർഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തും. ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും നടക്കും. 20,000 ചതുരശ്രയടിയിൽ ഇരുനിലകളിലായാണ് മന്ദിരം നിർമിച്ചതെന്ന് സ്‌കൂൾ ഭാരവാഹികൾ അറിയിച്ചു. ഇംഗ്ലീഷ്, മലയാളം മീഡിയങ്ങൾക്കായി പ്രത്യേക വിഭാഗങ്ങളുണ്ട്. 14 സ്മാർട്ട് ക്ലാസ് മുറികൾ, ഡൈനിങ്​ ഹാൾ, വായനമുറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ഒന്നര ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂഗർഭജല സംഭരണി എന്നിവയുമുണ്ട്. ഹൈസ്‌കൂളിലും വി.എച്ച്.എസ്.എസിലുമായി അറുനൂറോളം വിദ്യാർഥികളാണ് പഠിക്കുന്നത്. 1957ൽ ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായ ആദ്യ കേരള മന്ത്രിസഭയിൽ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ അനുവദിച്ച സ്‌കൂളാണ്. സ്‌കൂൾ മാനേജർ എം.കെ. അനിൽകുമാർ, പ്രഥമാധ്യാപകൻ കെ. ലാൽ, പി.ടി.എ പ്രസിഡന്‍റ്​ എസ്. ശ്രീകുമാർ, മാനേജ്‌മെന്‍റ്​ കമ്മിറ്റി അംഗങ്ങളായ സി.ആർ. അജിത്കുമാർ, ചന്ദ്രശേഖരൻ നായർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. KTL VZR 1 SRV School ചിത്രവിവരണം ചിറക്കടവ് എസ്.ആർ.വി.എൻ.എസ്.എസ്.വി.എച്ച്.എസ്.എസി‍ൻെറ പുതിയ കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.