സി.പി.എം ധർണ

ഈരാറ്റുപേട്ട: മൂന്നിലവ് മാവേലി സ്റ്റോറിലെ തട്ടിപ്പിൽ സമഗ്ര അന്വേഷണമാവിശ്യപ്പെട്ട് സി.പി.എം മൂന്നിലവ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ മാർച്ചും ധർണയും നടത്തി. മാവേലി സ്റ്റോറിന് മുന്നിൽ നടത്തിയ ധർണ ജില്ല കമ്മിറ്റി അംഗം ജോയി ജോർജ് ഉദ്‌ഘാടനം ചെയ്തു. കഴിഞ്ഞ പ്രളയത്തിൽ മാവേലിസ്റ്റോർ സ്ഥിതിചെയ്യുന്നു മൂന്നിലവ് ടൗണിൽ വെള്ളം കയറിയതിനെ തുടർന്ന്​ സ്റ്റോറിലെ സാധനസാമഗ്രികൾ മാറ്റിയിരുന്നു. എന്നാൽ, മാറ്റിയ സാധനങ്ങൾ മാവേലി സ്റ്റോറിലെക്ക് തിരികെ എത്തിച്ചില്ലെന്ന്​ സി.പി.എം ആരോപിക്കുന്നു. ഏഴുലക്ഷം രൂപയുടെ നിത്യോപയോഗ സാധനങ്ങൾ നഷ്ടപ്പെട്ടതായും ഇവർ ആരോപിക്കുന്നു. ധർണയിൽ ലോക്കൽ സെക്രട്ടറി പി.ജെ. ജോർജ് അധ്യക്ഷതവഹിച്ചു. ലോക്കൽ കമ്മിറ്റി അംഗം കബീർ പരീത്, ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്‍റ്​ ജസ്റ്റിൻ ജോസഫ്, മണ്ഡലം പ്രസിഡന്‍റ്​ ടൈറ്റസ് പുന്നപ്ലാക്കൽ, പഞ്ചായത്ത്​ അംഗങ്ങളായ അജിത് ജോർജ്, ജയിംസ് മാമ്മൻ, കുടുംബശ്രീ വൈസ് ചെയർപേഴ്സൻ സിന്ധു അനിൽകുമാർ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗം എം.ആർ. സതീഷ് സ്വാഗതവും സന്തോഷ് പുതുശ്ശേരി നന്ദിയും പറഞ്ഞു. ഫോട്ടോ മൂന്നിലവ് മാവേലി സ്റ്റോറിലെ തട്ടിപ്പിൽ സമഗ്ര അന്വഷണം ആവശ്യപ്പെട്ട് സി.പി.എം മൂന്നിലവ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണയും ജില്ല കമ്മിറ്റി അംഗം ജോയി ജോർജ് ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.