ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ.പി സ്കൂളിൽ പുതിയ ബ്ലോക്ക്

ഈരാറ്റുപേട്ട: ഗവ. മുസ്​ലിം എൽ.പി സ്കൂളി‍ൻെറ പുതിയ ബ്ലോക്കി‍ൻെറ ഉദ്ഘാടനം 21ന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷതവഹിക്കും. ആന്‍റോ ആന്‍ററണി എം.പി മുഖ്യപ്രഭാഷണം നിർവഹിക്കും. 1940ൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ ആറ്​ പ്രീപ്രൈമറിയിലും 17 പ്രൈമറി ഡിവിഷനുകളിലുമായി 893 കുട്ടികളാണ് പഠിക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രൈമറി വിദ്യാലയം എന്ന പ്രത്യേകതയും ജി.എം.എൽ.പി.എസിനുണ്ട്​. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി‍ൻെറ ഭാഗമായി കേരള സർക്കാർ പ്ലാൻ ഫണ്ടിൽനിന്ന്​ 2019-20ൽ അനുവദിച്ച ഒരുകോടി 30 ലക്ഷം രൂപ ഉപയോഗിച്ചാണ് എട്ട്​ ക്ലാസുകളുള്ള പുതിയ ബ്ലോക്കി​‍ൻെറ പണി പൂർത്തീകരിച്ചതെന്ന് സ്വാഗതസംഘം ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ, പി.ടി.എ പ്രസിഡന്‍റ്​ പി.കെ. നൗഷാദ്, ഹെഡ്മാസ്റ്റർ പി.വി. ഷാജിമോൻ എന്നിവർ പറഞ്ഞു. പടം ഈരാറ്റുപേട്ട ഗവ. മുസ്​ലിം എൽ.പി സ്കൂളി‍ൻെറ പുതിയ കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.