കോട്ടയം: മനുഷ്യാവകാശ കമീഷൻെറ ഇടപെടലിൽ ഏഴ് വർഷങ്ങൾക്ക് മുമ്പ് നടന്ന വിവാഹം രജിസ്റ്റർ ചെയ്തു നൽകി. 2016 മേയ് രണ്ടിന് നടന്ന തൻെറ മകളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ 2016 മേയ് 30ന് അതിരമ്പുഴ പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ട് രജിസ്റ്റർ ചെയ്ത് നൽകിയില്ലെന്ന അതിരമ്പുഴ സ്വദേശി വി. രവീന്ദ്രൻെറ പരാതിയിലാണ് നടപടി. എത്രയും വേഗം നടപടി സ്വീകരിക്കാൻ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യാൻ ആവശ്യമായ രേഖകൾ സമർപ്പിച്ചില്ലെന്ന് ആരോപിച്ചാണ് അപേക്ഷ നിരസിച്ചത്. തുടർന്ന് പരാതിക്കാരൻ മനുഷ്യാവകാശ കമീഷനും സർക്കാറിനും പരാതിനൽകി. വിവാഹം രജിസ്റ്റർ ചെയ്തുനൽകാൻ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി അതിരമ്പുഴ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. എന്നാൽ, വിവാഹം നടന്ന് അഞ്ച് വർഷത്തിലധികമായതിനാൽ ജില്ല രജിസ്ട്രാർ കൂടിയായ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്ക് അപേക്ഷ നൽകാൻ പഞ്ചായത്ത് സെക്രട്ടറി പരാതിക്കാരന് നിർദേശം നൽകുകയായിുന്നു. കമീഷൻ ഉത്തരവിൻെറ അടിസ്ഥാനത്തിൽ ജില്ല രജിസ്ട്രാർ വിവാഹം രജിസ്റ്റർ ചെയ്തു നൽകി. ഐ.എൻ.ടി.യു.സി ജില്ല പ്രതിനിധി സമ്മേളനം കോട്ടയം: ഐ.എൻ.ടി.യു.സി ജില്ല പ്രതിനിധികളുടെ യോഗം 21ന് രാവിലെ 10ന് കോട്ടയം ഐ.എം.എ ഹാളിൽ നടക്കും. സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. വിവിധ യൂനിയനുകളിൽനിന്ന് ജില്ല കമ്മിറ്റിയുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവർ യോഗത്തിൽ പങ്കെടുക്കും. ജില്ല പ്രസിഡന്‍റ് ഫിലിപ് ജോസഫ് അധ്യക്ഷതവഹിക്കും. ജില്ല പ്രതിനിധികൾക്കും സംസ്ഥാന പ്രതിനിധികൾക്കും അംഗത്വ കാർഡ് സംസ്ഥാന പ്രസിഡന്‍റ് വിതരണം ചെയ്യും പരിപാടികൾ ഇന്ന് കോട്ടയം സി.എം.എസ് കോളജ് ജോസഫ് ഫെന്‍ ഹാൾ: കോട്ടയം പ്രസ് ക്ലബിൻെറ പ്രഥമ ജി. വേണുഗോപാല്‍ പുരസ്‌കാര സമര്‍പ്പണം, മന്ത്രി വി.എന്‍. വാസവന്‍ -രാവിലെ 11.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.