ആറ്റിങ്ങല്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നിഷേധിക്കുന്നത്​ അപമാനകരം -ദലിത് വിമൻ കലക്ടിവ്

കോട്ടയം: പിങ്ക് പൊലീസ്​ പൊതുജനമധ്യത്തില്‍ അപമാനിച്ച ആറ്റിങ്ങലിലെ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നൽകാനുള്ള ഹൈകോടതി വിധിക്കെതിരെ അപ്പീൽ പോകാനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്ന്​ ദലിത് വിമൻ കളക്ടിവ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. വേട്ടക്കാര്‍ക്കൊപ്പം നിൽക്കുന്ന സമീപനം ജനാധിപത്യ സര്‍ക്കാറിന്​ യോജിച്ചതല്ല. അപ്പീല്‍ പിന്‍വലിച്ച് ഹൈകോടതി നിർദേശിച്ച നഷ്ടപരിഹാരം നൽകണമെന്നും കുറ്റാരോപിതയായ ഉദ്യോഗസ്ഥയെ സസ്പെൻഡ്​ ചെയ്യണ​മെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് കെ. വത്സകുമാരി, സെക്രട്ടറി തങ്കമ്മ ഫിലിപ് , സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഷീബ സി.കെ, ജെസി അനില്‍കുമാര്‍, സരള രാമന്‍കുട്ടി, വിജയമ്മ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.