ചങ്ങനാശ്ശേരി: കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതിയുടെ ജനകീയ സമരം അടിച്ചമര്‍ത്തിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ജനകീയസമിതി ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരം. സ്വകാര്യബസുകള്‍ സര്‍വിസ് നടത്തിയില്ല. കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞുകിടന്നു. കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. വെള്ളിയാഴ്ച രാവിലെ പ്രതിഷേധ പ്രകടനം നഗരം ചുറ്റി കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപം സമാപിച്ചു. സമരം കടന്നുപോയപ്പോള്‍ ബാങ്കുകളും അടച്ചു. നഗരത്തില്‍ സമരക്കാര്‍ അരമണിക്കൂറോളം റോഡുകള്‍ ഉപരോധിച്ചു. പ്രകടനത്തിനിടെ പൊലീസുമായി ഉന്തും തള്ളും ഉണ്ടായെങ്കിലും അക്രമത്തിലേക്ക് കടന്നില്ല. യു.ഡി.എഫ്, ബി.ജെ.പി, എസ്.യു.സി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി തുടങ്ങി വിവിധ രാഷ്ട്രീയകക്ഷികള്‍ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കെ-റെയില്‍ സില്‍വർ ലൈന്‍ വിരുദ്ധ ജനകീയസമിതിയുടെയും പ്രവര്‍ത്തകരടക്കം നൂറുകണക്കിന് ആളുകള്‍ പ്രകടനത്തിൽ പങ്കെടുത്തു. കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പ്രകടനത്തില്‍ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍, യു.ഡി.എഫ് ജില്ല കണ്‍വീനര്‍ സജി മഞ്ഞക്കടമ്പില്‍, അജീസ് ബെന്‍ മാത്യൂസ്, പി.എച്ച്. നാസര്‍, പി.എന്‍. നൗഷാദ്, ആന്റണി കുന്നുംപുറം, മിനി കെ. ഫിലിപ്, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, ജില്ല പ്രസിഡന്റ് ലിജിന്‍ ലാല്‍, സംസ്ഥാന സമിതി അംഗങ്ങളായ ബി. രാധാകൃഷ്ണമേനോന്‍, എം.ബി. രാജഗോപാല്‍, മധ്യമേഖല വൈസ് പ്രസിഡന്റ് എന്‍.പി. കൃഷ്ണകുമാര്‍, ജില്ല ജനറല്‍ സെക്രട്ടറി എസ്. രതീഷ്, രതീഷ് ചെങ്കിലാത്ത്, വി.വി. വിനയകുമാര്‍, കെ.കെ. സുനില്‍കുമാര്‍,സുഭാഷ് കോയിക്കല്‍, ബി.ആര്‍. മഞ്ജീഷ്, ബിജു മങ്ങാട്ടുമഠം, കെ.കെ. പ്രദീപ്, ഗിരിജ സുരേഷ്, വിജിത കണ്ണാട്ട് തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.