എം.എൽ.എക്കെതിരെയും പ്രതിഷേധം

കോട്ടയം: കെ-റെയിലിനെതിരായ സമരത്തിനിടെ സ്ഥലം എം.എൽ.എ ​ജോബ്​ മൈക്കിളിനെതിരെയും പ്രതിഷേധം. തെരഞ്ഞെടുപ്പിനുമുമ്പ്​ വോട്ടുതേടി വന്നപ്പോൾ പദ്ധതി നടപ്പാക്കില്ലെന്ന്​ ഉറപ്പുതന്ന ആളാണ്​ എം.എൽ.എ. ജയിച്ചപ്പോൾ തരം മാറി. ഇപ്പോൾ കെ-റെയിൽ നടപ്പാക്കണമെന്നുപറഞ്ഞ്​ നടക്കുകയാണ്​. നിയമസഭയിൽ പ്രസംഗിച്ചതാണ്​ തങ്ങളെ ഇ​ത്ര വിഷമിപ്പിച്ചത്​. എം.എൽ.എയാണ്​ ഈ പ്രശ്നം ഇത്രയേറെ വഷളാക്കിയതെന്നും സമരക്കാർ പറഞ്ഞു. കുഞ്ഞിനെ മറയാക്കിയില്ല -ജിജി കോട്ടയം: താൻ കുഞ്ഞുമായല്ല സമരത്തിന്​ എത്തിയതെന്ന്​ പൊലീസ്​ അതിക്രമത്തിനിടെ പരിക്കേറ്റ ജിജി ഫിലിപ്​. ഒന്നാം ക്ലാസുകാരിയായ കുഞ്ഞിനെ മറയാക്കിയെന്ന പൊലീസിന്‍റെ ആരോപണത്തോട്​ പ്രതികരിക്കുകയായിരുന്നു അവർ. താൻ വീട്ടിൽനിന്ന്​ പോന്നശേഷം ഭർത്താവിനൊപ്പമാണ്​ കുഞ്ഞ്​ വന്നത്​. അവൾ തന്‍റെ പിറകിൽ നടക്കാറാണ്​ പതിവ്​. തന്നെ കാണണമെന്ന്​ പറഞ്ഞപ്പോൾ ഭർത്താവ്​ അവളെ ​കൊണ്ടുവന്നതാണ്​. പൊലീസിന്‍റെ അതിക്രമം കണ്ട്​ അവൾ ​ഭയന്നു. രാത്രി ഉറക്കത്തിൽ പലപ്പോഴും ഞെട്ടിയുണർന്നു. കുഞ്ഞിനെ താൻ സമരസ്ഥലത്തേക്ക്​ ​കൊണ്ടുവരുമോ എന്നും ജിജി ചോദിക്കുന്നു. പൊലീസ്​ ജിജിയെ നിലത്തുകൂടി വലിച്ചിഴക്കുന്നത്​ കണ്ടാണ്​​ മകൾ സോമിയ നിലവിളിച്ചത്​. സ്വന്തം​ വീടും ഭർത്താവിന്‍റെ വീടും വരുമാനമാർഗമായ കടയും പദ്ധതി വരുമ്പോൾ ജിജിക്ക്​ നഷ്ടമാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.