കോട്ടയം: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികാഘോഷ പരിപാടി 'ആസാദി ക അമൃത് മഹോത്സവ്' ജില്ലതല ഉദ്ഘാടനവും വിവിധ കലാ-സാംസ്കാരിക പരിപാടികളും ഞായറാഴ്ച അയ്മനത്ത് സംഘടിപ്പിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ആഭിമുഖ്യത്തിൽ രാവിലെ 9.30ന് അയ്മനം ഗ്രാമപഞ്ചായത്ത് എന്‍.എന്‍. പിള്ള സ്മാരക സാംസ്‌കാരികനിലയത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. ഫോക്ലോര് അക്കാദമി ചെയര്‍മാനായ നാടന്‍പാട്ട് കലാകാരന്‍ സി.ജെ. കുട്ടപ്പന്‍, കര്‍ണാടക സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി, ഉത്തരവാദിത്ത ടൂറിസം രാജ്യാന്തര പുരസ്‌കാരം നേടിയ അയ്മനം ഗ്രാമപഞ്ചായത്ത്, ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ മന്ത്രിയും കലാപ്രതിഭകളെ കലക്ടര്‍ ഡോ. പി.കെ. ജയശ്രീയും ആദരിക്കും അപ്രന്‍റിസ്ഷിപ് മേള ഇന്ന് കോട്ടയം: വ്യവസായിക പരിശീലന വകുപ്പ് ആർ.ഐ സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച അപ്രന്‍റിസ്ഷിപ് മേള സംഘടിപ്പിക്കും. മാമ്മൻമാപ്പിള ഹാളിൽ രാവിലെ 10.30ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി ഉദ്ഘാടനം ചെയ്യും. കോട്ടയം മേഖല ട്രെയിനിങ് ഇൻസ്പെക്ടർ എം.എഫ്. സാംരാജ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.