കോട്ടയം: നാട്ടകം സിമന്റ് കവലയിൽനിന്ന് മൂന്നു കിലോ കഞ്ചാവുമായി അസം സ്വദേശിയെ എക്സൈസ് പിടികൂടി. അസം സ്വദേശി ഇന്ദ്രജിത്ത് സർക്കാറി (25) നെയാണ് കമീഷണർ സ്ക്വാഡും എക്സൈസ് ഇന്റലിജൻസും കോട്ടയം സ്പെഷൽ സ്ക്വാഡും ചേർന്ന് വ്യാഴാഴ്ച ഉച്ചക്ക് 2.45ഓടെ നാട്ടകം സിമന്റ് കവലയിൽനിന്ന് പിടികൂടിയത്. നാട്ടകം പ്രദേശത്ത് വൻ തോതിൽ അന്തർസംസ്ഥാന തൊഴിലാളികൾ കഞ്ചാവുമായി എത്തുന്നതായി എക്സൈസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. തുടർന്ന് ദിവസങ്ങളായി പ്രദേശത്ത് നിരീക്ഷണം നടത്തി വരുകയായിരുന്നു. ഇതിനിടെയാണ് ഇന്ദ്രജിത്ത് കഞ്ചാവുമായി ട്രെയിൻ മാർഗം എത്തുന്നതായി എക്സൈസ് സംഘം കണ്ടെത്തിയത്. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. KTL KANJAVU
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.