മാധ്യമ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യാന്‍ ശ്രമം

ചങ്ങനാശ്ശേരി: കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധസമിതിയുടെ ജനകീയ പ്രതിഷേധത്തിനിടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കാന്‍ ഡിവൈ.എസ്.പി നിർദേശിച്ചതില്‍ പ്രതിഷേധം. ദീപിക ലേഖകന്‍ ബെന്നി ചിറയില്‍, ജന്മഭൂമി ലേഖകന്‍ സജി തിനപ്പറമ്പില്‍ എന്നിവരെ അറസ്റ്റ് ചെയ്തുനീക്കാനാണ് ഡിവൈ.എസ്.പി പൊലീസുകാരോട് നിർദേശിച്ചത്. തുടര്‍ന്ന് മറ്റ് പൊലീസുകാര്‍ ഇടപെട്ട് ഇത് തടയുകയായിരുന്നു. സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കുമെതിരെ നടത്തുന്ന അതിക്രമത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ഡിവൈ.എസ്.പി തിരിഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.