കോട്ടയം: രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷ അഭിയാന്‍ (റുസ) പദ്ധതി പ്രകാരം രണ്ടുകോടി ചെലവില്‍ ബസേലിയോസ് കോളജില്‍ നിര്‍മിച്ച ലൈബ്രറിയുടെയും അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്‍റെയും പുനര്‍നിര്‍മിച്ച അക്കാദമിക് ബ്ലോക്കിന്‍റെയും ക്വാളിറ്റി ഇനിഷ്യേറ്റിവ് ബ്ലോക്കിന്‍റെയും ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9.30ന് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. ലൈബ്രറിയുടെയും അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്‍റെയും പുനര്‍നിര്‍മിച്ച അക്കാദമിക് ബ്ലോക്കിന്‍റെയും ഉദ്ഘാടനം മന്ത്രി ആര്‍. ബിന്ദു നിര്‍വഹിക്കും. ക്വാളിറ്റി ഇനിഷ്യേറ്റിവ് ബ്ലോക്കിന്‍റെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ ഡോ. ബിജു തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി. ജ്യോതിമോള്‍, ബര്‍സാര്‍ ഡോ. ജോയി മര്‍ക്കോസ്, റൂസ കോഓഡിനേറ്റര്‍ ഡോ. ആനി ചെറിയാന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഡോ. സെല്‍വി സേവ്യര്‍, പി. ജീജമോള്‍ തുടങ്ങിയവർ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. സപ്ലൈകോ വഴിയുള്ള ഉൽപന്നങ്ങൾക്ക് നിലവാരമില്ലെന്ന് കോട്ടയം: പാചകവാതക എണ്ണകൾ, പലവ്യഞ്ജനങ്ങൾ, അരി, മസാല ഉൽപന്നങ്ങൾ എന്നിവയുടെ അനിയന്ത്രിയ വിലവർധന നിയന്ത്രിക്കുന്നതിന് സർക്കാർ വില നിരീക്ഷണ സംവിധാനം രൂപവത്കരിക്കണമെന്ന് നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. സപ്ലൈകോ വഴി വിതരണം നടത്തുന്ന വറ്റൽമുളക് അടക്കമുള്ള ഇനങ്ങൾക്ക് ഗുണനിലവാരമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും നാഷനലിസ്റ്റ് കേരള കോൺഗ്രസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.