ടിപ്പർ ലോറി ഓട്ടം; ഷട്ടിൽ കോർട്ട് ഇടിഞ്ഞു

എലിക്കുളം: പഞ്ചായത്തിന്‍റെ ഉരുളികുന്നം അംഗൻവാടി മൈതാനത്തുള്ള ഷട്ടിൽകോർട്ടിലൂടെ ടിപ്പർ ലോറിയുടെ ഓട്ടം മൂലം ടൈലുകൾ ഇടിഞ്ഞതായി പ്രദേശവാസികളുടെ പരാതി. കൃഷിഭവനിൽ തൈകൾ ഉൽപാദിപ്പിക്കുന്നതിന് മണ്ണെടുക്കാൻ നിയോഗിച്ച ടിപ്പർ ലോറിയാണ് ഇതുവഴി ഓടിയത്. കഴിഞ്ഞ ദിവസങ്ങളിൽ കോർട്ടിന് വെളിയിലൂടെയാണ് മണ്ണുമായി ലോറി കടന്നുപോയിരുന്നത്. കോർട്ടിലൂടെ ലോറി കയറ്റരുതെന്ന് നിർദേശിച്ചിട്ടും ഓടിക്കുകയായിരുന്നുവെന്ന് ഷട്ടിൽ ക്ലബ് അംഗങ്ങൾ പരാതിപ്പെട്ടു. ടൈലുകൾ താഴ്ന്നതിനാൽ കളിക്കാർക്ക് വീണുപരിക്കേൽക്കാൻ സാധ്യതയുള്ളതായും ഇവർ പരാതിപ്പെട്ടു. പഞ്ചായത്ത് അധികൃതരെ വിവരം ധരിപ്പിച്ചു. അംഗൻവാടി വളപ്പിലെ ജലവിതരണക്കുഴലുകളും ടിപ്പർലോറി ഓട്ടം മൂലം തകർന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.