ശബരിമല: 10 നാളത്തെ ഉത്സവത്തിന് സമാപനം കുറിച്ച് ശബരിമല ശ്രീധര്‍മശാസ്താവിന് വെള്ളിയാഴ്ച പമ്പയില്‍ ആറാട്ട്. രാവിലെ ഉഷപൂജക്കുശേഷം ഒമ്പതുമണിയോടെ സന്നിധാനത്തുനിന്ന് ആറാട്ടെഴുന്നള്ളത്ത് ആരംഭിക്കും. വെളിനല്ലൂര്‍ മണികണ്ഠനാണ് അയ്യപ്പസ്വാമിയുടെ തിടമ്പേറ്റുന്നത്. 11.30 ഓടെ എഴുന്നള്ളത്ത് പമ്പയിലെ ആറാട്ടുകടവിലെത്തും. തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ആറാട്ടുനടത്തി നിവേദ്യവും കഴിച്ച് പമ്പ ഗണപതിക്കോവിലില്‍ വിശ്രമിക്കും. വൈകീട്ട് നാലോടെ സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളും. ആറാട്ട് ഘോഷയാത്ര തിരികെ സന്നിധാനത്ത് എത്തിച്ചേര്‍ന്ന ശേഷം കൊടിയിറക്ക് നടക്കും. മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി 19ന് രാത്രി 10ന് ഹരിവരാസനം പാടി നട അടക്കും. ഉത്സവത്തിന്റെ ഒമ്പതാം നാളായ വ്യാഴാഴ്ച സന്നിധാനത്ത് ശരംകുത്തിയില്‍ പള്ളിവേട്ട നടന്നു. രാത്രി ശ്രീഭൂതബലിക്കുശേഷമാണ് പള്ളിവേട്ടക്ക് ശരംകുത്തിയിലേക്ക് പുറപ്പെട്ടത്. ശരംകുത്തിയില്‍ പ്രത്യേകം തയാര്‍ ചെയ്ത സ്ഥലത്തായിരുന്നു പള്ളിവേട്ട. പള്ളിവേട്ട കഴിഞ്ഞ് തിരിച്ചെഴുന്നള്ളിയ ശബരിഗിരിനാഥന്‍ ശ്രീകോവിലിന് പുറത്താണ് പള്ളിയുറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.