കുടുംബവഴക്കിനിടെ സംഘർഷം; പിതാവ്​ അറസ്​റ്റിൽ

കട്ടപ്പന: കുടുംബവഴക്കിനിടെ മരുമകന്‍റെ കഴുത്തിൽ കത്തികൊണ്ട് മുറിവേൽപിക്കുകയും മകളുടെ പ്രായ പൂർത്തിയാകാത്ത മകനെ ഉപദ്രവിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. കട്ടപ്പന-കുന്തളംപാറ റോഡിൽ ഷാലിമാർ ഹോട്ടൽ നടത്തുന്ന എസ്.എൻ ജങ്​ഷൻ വേലമ്മാവുകുടിയിൽ ബാബുവാണ് (58) അറസ്റ്റിലായത്. മകളുടെ ഭർത്താവ് റാന്നി സ്വദേശി മനോജിന്‍റെ (43) കഴുത്തിലാണ് കത്തികൊണ്ട് പരിക്കേൽപിച്ചത്. കഴുത്തിന് പരിക്കേറ്റ മനോജ് ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച രാത്രി 10ഓടെ എസ്.എൻ ജങ്​ഷനിലുള്ള ബാബുവിന്‍റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളെത്തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ബാബുവിന്‍റെ ഹോട്ടലിൽ തന്നെയാണ് മനോജും ജോലി നോക്കിയിരുന്നത്. സംഘർഷത്തിനിടയിൽ കൊച്ചുമകനെയും ബാബു മർദിച്ചെന്ന് പൊലീസ് പറഞ്ഞു. ഫോട്ടോ- അറസ്റ്റിലായ ബാബു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.