ചങ്ങനാശ്ശേരിയിൽ ഇന്ന്​ ഹർത്താൽ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ വെള്ളിയാഴ്ച ഹർത്താലിന്​ ആഹ്വാനം. കെ-റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ സമരസമിതി, യു.ഡി.എഫ്​, ബി.ജെ.പി, എസ്​.യു.സി.ഐ എന്നിവരാണ്​ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്​. മാടപ്പള്ളിയിൽ കെ-റെയിൽ വിരുദ്ധ സമരത്തിൽ പ​ങ്കെടുത്തവർക്കെതിരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ്​ നിയോജക മണ്ഡലത്തിൽ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.