ഭൂനികുതി കുറക്കണം -കര്‍ഷക യൂനിയന്‍

ഇടുക്കി: ഭൂനികുതി വര്‍ധന പിന്‍വലിച്ച്​ ഹെക്ടറിന് 200 രൂപയായി കുറക്കണമെന്ന്​ കേരള കര്‍ഷക യൂനിയന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കനുകൂലമായ നിലപാട് നിയമസഭ സമ്മേളനത്തില്‍ സ്വീകരിക്കാത്തപക്ഷം ഏപ്രില്‍ ആറിന് കോട്ടയത്ത്​ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്​ യോഗം സമരങ്ങള്‍ക്ക് രൂപംനല്‍കുമെന്നും പ്രസിഡന്‍റ്​ വര്‍ഗീസ് വെട്ടിയാങ്കല്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.