പനമറ്റം: 15 പേരെ പേപ്പട്ടി കടിച്ച സാഹചര്യത്തിൽ പനമറ്റം അമ്പലം കവലയിലും സ്കൂൾ പരിസരത്തും നിലയുറപ്പിച്ച നായ്ക്കളെ പിടികൂടി കൂട്ടിലടച്ചു. എന്നാൽ, മുഴുവൻ നായ്ക്കളെയും പിടിക്കാനായിട്ടില്ല. ഇവയെ പാലായിൽ എ.ബി.സി കേന്ദ്രത്തിലെത്തിച്ച് കൂട്ടിലടച്ച് നിരീക്ഷിക്കും. പേ വിഷബാധയേറ്റ നായ്ക്കൾ 10ദിവസത്തിനുള്ളിൽ ചാകും. മറ്റുള്ളവയെ വന്ധ്യംകരണം നടത്തുകയും പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകുകയും ചെയ്യും. നായ്ക്കളെ പിടികൂടിയ സ്ഥലത്തുതന്നെ തിരികെ വിടണമെന്നാണ് നിലവിലെ നിയമം. ഇവിടെ തിരികെ വിടാതെ സംരക്ഷിക്കാനുള്ള സാധ്യതകളെക്കുറിച്ച് പഞ്ചായത്ത് അന്വേഷിക്കുന്നുണ്ട്. നായ്ക്കളെ വളർത്തുന്നവർ നിർബന്ധമായും മൃഗാശുപത്രിയിലെത്തിച്ച് പേവിഷ പ്രതിരോധ കുത്തിവെപ്പും ലൈസൻസും എടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി പറഞ്ഞു. ---------- KTL VZR 8 Panamattam Dog ചിത്രവിവരണം പനമറ്റത്തുനിന്ന് പിടികൂടിയ തെരുവുനായ്ക്കളെ കൂട്ടിലടച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.