'മണ്ണ്' ചിത്രപ്രദർശനം ജനപ്രിയമാകുന്നു

കോട്ടയം: പ്രകൃതിയുടെ മൂല്യം എന്താണെന്ന് സമൂഹത്തിന് മുന്നില്‍ തുറന്നുകാണിക്കുന്ന 'മണ്ണ്' ചിത്രപ്രദര്‍ശനം കേരള ലളിതകലാ അക്കാദമിയുടെ കോട്ടയം ഗാലറി അക്കാദമിയിൽ നടക്കുന്നു. പ്രകൃതി നാം തന്നെയാണെന്ന ദര്‍ശനത്തെ കീറിമുറിക്കുന്ന ലോകത്താണ് ജീവിക്കുന്നതെന്ന് തുറന്നുകാട്ടുകയാണ് ചിത്രകാരൻ പ്രമോദ് കൂരമ്പാല. 19, 20, 21 കാലയളവിലെ 48 ഓളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. 2014,16 കാലയളവിലെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. അക്രലിക്, വാട്ടര്‍ കളര്‍, മിക്സഡ് മീഡിയ വര്‍ക്ക് എന്നിവ ഉപയോഗിച്ച 48 ചി​ത്രങ്ങളുണ്ട്. പ്രമോദിന്‍റെ ഏഴാമത്തെ ഏകാംഗ പ്രദര്‍ശനമാണിത്. മാവേലിക്കര ഗവ. രാജാ രവിവര്‍മ കോളജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍നിന്ന് നാഷനല്‍ ഡിപ്ലോമ ഇന്‍ പെയിന്‍റിങ്​ പൂര്‍ത്തിയാക്കി. പഠനകാലം മുതല്‍ ചിത്രപ്രദര്‍ശനങ്ങളില്‍ സജീവമായിരുന്നു. 1996ല്‍ ഊട്ടിയിലെ ഫേണ്‍ ഹില്ലില്‍ ഗുരു നിത്യചൈതന്യയതിക്കുവേണ്ടി 'ലോകത്തിന് ഒരു ഓര്‍മക്കുറിപ്പ്' പേരില്‍ ചുമർചിത്രം വരച്ചു. രണ്ടരവര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. എട്ടുമാസം കൊണ്ടാണ് പെയിന്‍റിങ്​ പൂര്‍ത്തിയാക്കിയത്. കേരള ലളിതകല അക്കാദമിയുടെ പതിനാറോളം ചിത്രരചന ക്യാമ്പുകളില്‍ കേരളത്തിന് അകത്തും പുറത്തുമായി പങ്കെടുത്തിട്ടുണ്ട്. 2008ല്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചിത്രപ്രദര്‍ശനങ്ങളിൽ ഉൾപ്പെടെ പങ്കെടുത്തു. 33 വര്‍ഷമായി രംഗത്തുണ്ട്. 11വര്‍ഷം അണ്‍എയ്ഡഡ് സ്ഥാപനത്തില്‍ അധ്യാപകനായിരുന്നു. ഭാര്യ: കവയിത്രി സുഗത പ്രമോദ്. മകന്‍: ഋഷികണ്വന്‍. ------------ KTL Pramod പ്രമോദ് കൂരമ്പാല തന്‍റെ ചിത്രങ്ങൾക്കരികിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.