കലക്ടറേറ്റും പരിസരവും വൃത്തിയാക്കും കോട്ടയം: സ്മാർട്ടാകാൻ കലക്ടറേറ്റും. ഇതിന്‍റെ ഭാഗമായി കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന എല്ലാ ഓഫിസും പരിസരവും വൃത്തിയുള്ള ഇടങ്ങളാക്കി മാറ്റും. എല്ലാ ഓഫിസുകൾക്കും നമ്പറും നൽകും. ബോർഡുകളെല്ലാം ഒരേ മാതൃകയിലുള്ളതാക്കി മാറ്റും. ഐ.എസ്.ഒ അംഗീകാരം നേടാൻകൂടി ലക്ഷ്യമിട്ടാണ് മാറ്റങ്ങൾ. ഓരോ നിലകളിലുമുള്ള ഓഫിസുകളുടെ പുതുക്കിയ പട്ടിക അതത് നിലകളിലും കലക്ടറേറ്റ് പൂമുഖത്തും ഭിത്തിയിൽ രേഖപ്പെടുത്തും. കലക്ടറേറ്റിന് മുൻവശത്തെ ഇൻഫർമേഷൻ കൗണ്ടറുകൾ നവീകരിക്കും. ഓഫിസുകൾക്കകത്തും പുറത്തും ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന ഫർണിച്ചറുകളടക്കമുള്ളവ നീക്കം ചെയ്യും. വരാന്തകൾ വൃത്തിയാക്കും. സന്ദർശകർക്കായി മികച്ച ഇരിപ്പിടങ്ങൾ ഒരുക്കും. ഓഫിസുകളിലെ ഉപയോഗ യോഗ്യമല്ലാത്ത വസ്തുക്കളും കടലാസുകളും എല്ലാ മാസവും നീക്കി ക്ലീൻ കേരള കമ്പനിക്ക് കൈമാറും. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ സാങ്കേതിക സഹായത്തോടെ ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റാക്കി മാറ്റും. നിലവിലെ തുമ്പൂർമുഴി പ്ലാന്‍റ് അറ്റകുറ്റപ്പണി നടത്തി കൂടുതൽ കാര്യക്ഷമമാക്കും. സംസ്ഥാന സർക്കാറിന്‍റെ രണ്ടാം നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് കലകടറേറ്റും പരിസരവും മോടിയാക്കുന്നത്. ----------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.