കെട്ടിട വളപ്പിൽ മാലിന്യക്കൂമ്പാരം കോട്ടയം: കോട്ടയം നഗരത്തിലെ ജല അതോറിറ്റി കാര്യാലയം മാലിന്യക്കൂമ്പാരങ്ങൾക്ക് നടുവിൽ. ഇവിടേക്കുള്ള പ്രവേശനകവാടത്തിലെ പാത തകർന്നു. കെട്ടിടത്തിന്‍റെ വളപ്പ് മാലിന്യക്കൂമ്പാരങ്ങളാൽ ചുറ്റപ്പെട്ടിരിക്കുകയാണ്. റോഡ് തകർന്ന് തരിപ്പണമായിട്ട് വർഷങ്ങളായി. ദിനംപ്രതി നിരവധിപേരാണ് ഇവിടെയെത്തുന്നത്. നഗരമധ്യത്തിലും ജില്ല ഭരണസിരാകേന്ദ്രത്തിന് നടുവിൽ സ്ഥിതിചെയ്യുന്ന കെട്ടിടമാണിത്. പ്രവേശനകവാടത്തിലെ റോഡ് ടാറിങ് പൊട്ടിപ്പൊളിഞ്ഞ് ചെറുതും വലുതുമായ നിരവധി കുഴികൾ രൂപപ്പെട്ടു. റോഡരികിൽ സംരക്ഷണഭിത്തിയെന്ന നിലയിലാണ് പൈപ്പുകൾ കൂട്ടിയിരിക്കുന്നത്. ജല അതോറിറ്റി കോമ്പൗണ്ടിലെ പൈപ്പുകൾ പൊട്ടുന്നതും പതിവാണ്. പൈപ്പ് പൊട്ടിയൊഴുകുന്ന വെള്ളം ഈ റോഡിലൂടെയാണ് പ്രധാന റോഡിലേക്ക് പതിക്കുന്നത്. വെള്ളത്തിന്‍റെ നിരന്തര ഒഴുക്കും റോഡ് തകരാനിടയാക്കി. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിനും ഇടയാക്കുന്നു. റോഡ് നവീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ഉയരുന്നു. കെട്ടിടത്തിന്‍റെ പിൻഭാഗത്തായാണ് മാലിന്യം കുന്നുകൂടിയത്. കഴിഞ്ഞദിവസം ഇവിടെ തീപടർന്നിരുന്നു. പേപ്പർ മാലിന്യങ്ങൾക്ക് തീപിടിച്ചതാണ് കാരണം. അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. വളപ്പിൽ പൈപ്പ് മാലിന്യങ്ങളും മണ്ണും കൂട്ടിയിട്ടുണ്ട്. ചെറുതും വലുതുമായ ഉടുമ്പുകൾ കോമ്പൗണ്ടിൽ തമ്പടിച്ചിട്ടുണ്ട്. ---- KTL Waste കോട്ടയം നഗരത്തിലെ ജല അതോറിറ്റി കാര്യാല പരിസരത്ത് മാലിന്യം കുന്നുകൂടിക്കിടക്കുന്നു -----------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.