എരുമേലി: എരുമേലി-കൂട്ടിക്കൽ മഹല്ല് മുസ്ലിം ജമാഅത്തുകൾ സംയുക്തമായി നിർമിക്കുന്ന വീടിന്‍റെ ശിലാസ്ഥാപനം എരുമേലി ജമാഅത്ത് പ്രസിഡന്‍റ് പി.എ. ഇർഷാദ് നിർവഹിച്ചു. പ്രളയ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കൂട്ടിക്കൽ മരുതുംകുന്നേൽ അബ്ദുൽസലാമിനാണ് വീട് നൽകുന്നത്. നാരകംപുഴ മക്ക മസ്ജിദിൽ പി.കെ. സുബൈർ മൗലവിയുടെ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ കൂട്ടിക്കൽ മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് പി.എച്ച്. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. സി.യു. അബ്ദുൽകരീം, ഹാമിദ് ഖാൻ ബാഖവി, അബ്ദുൽ കലാം ഹാരിഫ്, ഹബീബ് മുഹമ്മദ് മൗലവി, അബ്ദുൽകരീം, ഷുഹൈബ് മുഹമ്മദ്, നിസാർ പ്ലാമൂട്ടിൽ, ഒ.കെ. അബ്ദുൽ സലാം, ഇല്യാസ് മൗലവി, ഷാൻ പി. ഖാദർ, സി.എ.എം. കരീം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.