പഴ്​സ്​ കവർന്നു; അന്തർസംസ്ഥാന മോഷണ സംഘം അറസ്റ്റിൽ

കോട്ടയം: കെ.എസ്​.ആർ.ടി.സി ബസിൽ യാത്രചെയ്യുകയായിരുന്ന​ യുവതിയുടെ പഴ്​സ്​ കവർന്ന അന്തർസംസ്ഥാന മോഷണസംഘം അറസ്റ്റിൽ. തമിഴ്നാട് തിരുനെൽവേലി പാമ്പൻ കോവിലിൽ ശാന്തിയെന്ന ജ്യോതി, പാമ്പൻകോവിലിൽ രസികമ്മയെന്ന കാമാക്ഷി എന്നിവരാണ് ചങ്ങനാശ്ശേരി ​പൊലീസിന്‍റെ പിടിയിലായത്​. തിരുവല്ല ഇടിഞ്ഞില്ലത്തുനിന്ന്​ കോട്ടയം ഭാഗത്തേക്കുള്ള കെ.എസ്​.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ബാഗിൽനിന്ന്​ 1500 രൂപ അടങ്ങുന്ന പഴ്സ് ഇവർ കവരുകയായിരുന്നു. അനാവശ്യ തിക്കും തിരക്കുമുണ്ടാക്കി യുവതിയുടെ ബാഗിൽനിന്ന് ഇവർ മോഷണം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയിൽ ചങ്ങനാ​ശ്ശേരി കെ.എസ്​.ആർ.ടി.സി സ്റ്റാൻഡിലിറങ്ങിയ ഇവരെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവർക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മോഷണത്തിന് നിരവധി കേസുകളുണ്ടെന്ന്​ പൊലീസ്​ പറഞ്ഞു. ```````` പടം KTL MOSHANAM അറസ്​റ്റിലായ ശാന്തി, രസികമ്മ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.