സ്വകാര്യ ബസുകളിൽ മ്യൂസിക് സിസ്റ്റം: കർശന നടപടിയെന്ന്​ ട്രാൻസ്പോർട്ട് കമീഷണർ

മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കി കൊ​ച്ചി: സ്വ​കാ​ര്യ ബ​സു​ക​ളി​ൽ സ​ർ​ക്കാ​ർ നി​രോ​ധി​ച്ച മ്യൂ​സി​ക് സി​സ്റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള ദൃ​ശ്യ -ശ്ര​വ്യ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മീ​ഷ​ണ​ർ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ അ​റി​യി​ച്ചു. മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്റ​ണി ഡൊ​മി​നി​ക്കി​ന്റെ ഉ​ത്ത​ര​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. 2021 ഡി​സം​ബ​ർ 18 മു​ത​ൽ 22വ​രെ സ്വ​കാ​ര്യ ബ​സു​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി മ്യൂ​സി​ക് സി​സ്റ്റം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കാ​ൻ സ്പെ​ഷ​ൽ ഡ്രൈ​വ് ന​ട​ത്തി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ 715 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് 2,02,750 രൂ​പ പി​ഴ​യി​ട്ടു. പി​ഴ​യീ​ടാ​ക്കി​യ ബ​സു​ക​ളി​ലെ അ​ന​ധി​കൃ​ത മ്യൂ​സി​ക് സി​സ്റ്റം അ​ഴി​ച്ചു​മാ​റ്റി. അ​ന​ധി​കൃ​ത നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ അ​ക്ബ​ർ അ​ലി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.