കോട്ടയം: എൻ.സി.പിയിലേക്ക് മടങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി മാണി സി. കാപ്പൻ എം.എൽ.എ. താൻ എൻ.സി.പിയുടെ ഭാഗമാകുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. 1982 മുതൽ ശരദ്പവാറുമായി വ്യക്തിബന്ധമുണ്ട്. മുംബൈയിലോ ഡൽഹിയിലോ പോയാൽ അദ്ദേഹത്തെ സന്ദർശിക്കാറുണ്ട്. പി.സി. ചാക്കോ അടക്കം യു.ഡി.എഫിലെയും എൽ.ഡി.എഫിലെയും നേതാക്കളുമായി നല്ല ബന്ധമാണുള്ളത്. പ്രചരിപ്പിക്കുന്ന വാർത്തയിൽ ഒരു സത്യവുമില്ല. യു.ഡി.എഫിന്‍റെ ഭാഗമാണ് താനെന്നും കാപ്പൻ വ്യക്തമാക്കി. യു.ഡി.എഫ് പിന്തുണയോടെ പാലായിൽ വിജയിച്ച മാണി സി. കാപ്പൻ എൻ.സി.പിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. വനം മന്ത്രി എ.കെ. ശശീന്ദ്രനെ മാറ്റി മന്ത്രിയാക്കാമെന്ന വാഗ്ദാനം എന്‍.സി.പി സംസ്ഥാന നേതൃത്വം മാണി സി. കാപ്പന് നല്‍കിയെന്നും ഇതിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.