കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

കോട്ടയം: നിരവധി മോഷണക്കേസുകളിലെ പ്രതിയായ . എറണാകുളം കരിങ്ങാച്ചിറ സ്വദേശി മാന്നുള്ളിൽ വീട്ടിൽ ജോസിനെയാണ്​ (ലാലു-64) കുറവിലങ്ങാട് പൊലീസ്​ പിടികൂടിയത്​. കഴിഞ്ഞ ജനുവരിയിൽ കാണക്കാരിയിലെ യൂസ്​ഡ്​ കാർ ഷോറൂമിൽനിന്നും കാർ മോഷ്ടിച്ച കേസിലാണ്​ ഇയാളെ പിടികൂടിയത്​. ജനുവരി 10ന് രാത്രി കാണക്കാരി ഭാഗത്തുള്ള യൂസ്​ഡ്​ കാർ ഷോറൂമിൽ വാഹനം വാങ്ങാനെന്ന വ്യാജേന എത്തി പല കാറുകളും പരിശോധിച്ച് വിവരം ശേഖരിക്കുകയും ഷോറൂമിന്‍റെ രൂപരേഖ മനസ്സിലാക്കിയ ശേഷം രാത്രി സ്ഥലത്തെത്തി ഷോറൂമിന്‍റെ ഗ്രില്ലിന്‍റെ പൂട്ടും ഗ്ലാസ് ഡോറും തകർത്ത് കാബിനുള്ളിലെ മേശയിൽ സൂക്ഷിച്ച താക്കോൽ എടുത്ത് കാറുമായി കടന്നുകളയുകയായിരുന്നു. വ്യാജനമ്പർ പതിപ്പിച്ച്​ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയവെ ഞായറാഴ്ച കോലഞ്ചേരിയിലെ സ്വകാര്യലോഡ്ജിൽ നിന്നുമാണ്​ പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷ്ടിക്കുന്ന വാഹനങ്ങൾ തിരക്കേറിയ ആശുപത്രികളുടെയും മറ്റും പാർക്കിങ്​ സ്ഥലങ്ങളിൽ ഒളിപ്പിക്കുകയും, ഈ വാഹനങ്ങളിൽ രാത്രിയിൽ കറങ്ങിനടന്ന് മറ്റ് വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടത്തുകയുമാണ് ഇയാളുടെ പതിവ്. കേരളത്തിലും, തമിഴ്നാട്ടിലും അടക്കം 25 ഓളം കേസുകളിൽ പ്രതിയായ ഇയാള്‍ എറണാകുളം ചേരാനല്ലൂരിൽ ജ്വല്ലറി കുത്തിത്തുറന്ന് ഒരുകിലോ സ്വർണം കവർന്ന കേസിൽ മട്ടാഞ്ചേരി ജയിലിൽ കഴിഞ്ഞു വരവേ അടുത്തകാലത്ത് ജാമ്യത്തിലിറങ്ങിയതാണ്​. അറസ്റ്റ് ചെയ്ത പ്രതിയെ പാലാ കോടതിയിൽ ഹാജരാക്കി. ജില്ല പോലീസ് മേധാവിക്ക്​ ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ വൈക്കം ഡിവൈ.എസ്​.പി എ.ജെ തോമസിന്‍റെ നിർദേശപ്രകാരം കുറവിലങ്ങാട് എസ്​.എച്ച്​ഒ സജീവ് ചെറിയാൻ, എസ്​.ഐമാരായ ടി.പി സദാശിവൻ, മനോജ് കുമാർ, എ.എസ്​.ഐമാരായ ആർ.അജി, സാജുലാൽ, സിനോയിമോൻ, സീനിയർ സി.പി.ഒമാരായ സുരേഷ് എം.കെ, രാജീവ് പി.ആർ, ഷുക്കൂർ, സുധീഷ്, എന്നിവരടങ്ങുന്ന സംഘമാണ്​ പ്രതിയെ അറസ്റ്റ് ചെയ്തത്. KTL Jose പ്രതി ജോസ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.