ബോട്ടിൽനിന്ന്​ വെള്ളത്തിൽ ചാടിയ യുവാവ് മരിച്ചു

കുമരകം: ഓടിക്കൊണ്ടിരുന്ന . നെടുംകുന്നം ഇടക്കല്ലിൽ അജിത് കുമാറാണ്​ (31) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 2.45ഓടെയാണ് സംഭവം. കവണാറ്റിൻകരയിൽനിന്ന്​ ബോട്ടിൽ വേമ്പനാട്ടുകായലിൽ സവാരി നടത്തിയശേഷം മടങ്ങിവരവേയാണ്​ കോക്കനട്ട് ലഗൂണിനുസമീപം ഇയാൾ കവണാറ്റിലേക്ക് ചാടിയത്. കായൽ സവാരിക്കെത്തിയ സംഘത്തിൽ നാലു പേരുണ്ടായിരുന്നു. വസ്ത്രങ്ങളും ചെരിപ്പുകളും മൊബൈൽ ഫോണും ബോട്ടിൽ വെച്ചശേഷമാണ് ചാടിയത്. വിവരമറിഞ്ഞ് കുമരകം, വെസ്റ്റ് പൊലീസ് സംഘങ്ങളും കോട്ടയത്തുനിന്ന്​ അഗ്​നിരക്ഷാ സേനയും സ്‌കൂബാ ടീമും വൈക്കം അഗ്​നിരക്ഷാ സേനയും സ്ഥലത്തെത്തി. സ്‌കൂബാ ടീം നടത്തിയ തിരച്ചിലിനൊടുവിൽ വൈകീട്ട് 4.30ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിരിപ്പുകാല ക്ഷേത്രത്തിനും കോക്കനട്ട് ലഗൂണിനും ഇടയിൽനിന്നാണ് മൃതദേഹം ലഭിച്ചത്. ഉടൻ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. കോട്ടയം അഗ്​നിരക്ഷാ സേനയിലെ സ്‌കൂബാ ടീമിലെ കെ.എൻ. സുരേഷ്‌ കുമാർ, പി.യു. ഷാജി, എച്ച്.ഹരീഷ്, കെ.കെ. പ്രവീൺ രാജൻ എന്നിവരുടെയും പി.എൻ. അജിത് കുമാറിന്‍റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. സംസ്കാരം ചൊവ്വാഴ്ച നടക്കും. KTG Rescue കവണാറ്റിൻകരയിൽ അഗ്​നിരക്ഷാസേന സ്‌കൂബാ ടീം ആറ്റിൽ ചാടിയ യുവാവിനായി തിരച്ചിൽ നടത്തുന്നു KTG Ajith മരിച്ച അജിത് കുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.