ജനവാസ കേന്ദ്രത്തിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി

ചങ്ങനാശ്ശേരി: മാടപ്പള്ളി പഞ്ചായത്ത് മാന്നില-പുളിയാംകുന്ന് റോഡിൽ ജനവാസ കേന്ദ്രത്തിന് സമീപത്തുനിന്ന് പെരുമ്പാമ്പിനെ പിടികൂടി. ശനിയാഴ്ച രാത്രി 12.30 ഓടെയാണ്​ പാമ്പിനെ സമീപവാസികളായ യുവാക്കൾ കണ്ടത്​. റോഡിലൂടെ ഇഴഞ്ഞ് സമീപത്തെ പുരയിടത്തിലേക്ക് കയറുകയായിരുന്നു​. തുടർന്ന് നാട്ടുകാർ പാമ്പിനെ പിടികൂടി ചാക്കിലാക്കി തൃക്കൊടിത്താനം പൊലീസിലും വനം വകുപ്പ് അധികൃതരെയും അറിയിച്ചു. ഞായറാഴ്ച രാവിലെ 11 ഓടെ വാർഡ് മെംബർ ജിൻസൺ മാത്യുവിന്റെ സാന്നിധ്യത്തിൽ നാട്ടുകാർ പെരുമ്പാമ്പിനെ വനം വകുപ്പ് അധികൃതർക്ക് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.