റബർ തോട്ടത്തിന് തീപിടിച്ചു

കടുത്തുരുത്തി: . ഞായറാഴ്ച ഉച്ചക്ക്​ 2.14 ഓടെ കാട്ടാംപാക്കത്തെ ആറ് ഏക്കറോളം വരുന്ന തോട്ടത്തിനാണ് തീപിടിച്ചത്. കെട്ടയിൽ തോമസ് ജോർജിന്‍റെ ഉടമസ്ഥയിലുള്ളതാണ്​ തോട്ടം. കടുത്തുരുത്തിയിൽനിന്ന്​ അഗ്നിരക്ഷ സേനയെത്തി തീ അണച്ചു. .................... കുഴിയിൽവീണ പോത്തിനെ രക്ഷിച്ചു കാണക്കാരി: വെള്ളക്കെട്ടിൽ വീണ പോത്തിനെ രക്ഷിച്ചു. കുഴിക്കാട്ടിൽ ലെനിൻ കെ.വിയുടെ ഉടമസ്ഥതയിലുള്ള പോത്താണ് വെള്ളക്കെട്ടിലാണ് വീണത്. ഞായറാഴ്ച ഉച്ചക്ക് 1.45 ഓടെ കാണക്കാരിയിലാണ് സംഭവം. വെള്ളം കുടിക്കുന്നതിനായി കുഴിയിലേക്ക് ഇറങ്ങിയ പോത്ത് കരയക്ക് കയറാനാകാതെ അകപ്പെടുകയായിരുന്നു. വെള്ളം നിറഞ്ഞ കുഴിയിൽ ചളിനിറഞ്ഞ നിലയിലായിരുന്നു. പോത്തിന്‍റെ കാൽ താഴ്ന്നുപോകുകയായിരുന്നു. വിവരമറിഞ്ഞ് കടുത്തുരുത്തിയിൽനിന്ന്​ അഗ്നിരക്ഷസേനയെത്തി പോത്തിനെ കരക്ക്​ കയറ്റുകയായിരുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.