വാഹന പ്രചാരണ ജാഥ

കോട്ടയം: കേന്ദ്ര സർക്കാറിന്‍റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ, രാജ്യദ്രോഹ നയങ്ങൾക്കെതിരെ 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന്​ സംയുക്ത ട്രേഡ് യൂനിയൻ ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ​പ്രക്ഷോഭത്തിന്‍റെ ഭാഗമായി 15,16,17, 18 തീയതികളിൽ ജില്ലയിൽ സംഘടിപ്പിക്കും. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി. ബിനു ക്യാപ്റ്റനായ ജാഥ 15ന്​ വൈക്കത്ത് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ അഡ്വ. റെജി സക്കറിയ (സി.​ഐ.ടി.യു), ഫിലിപ് ജോസഫ് (ഐ.എൻ.ടി.യു.സി), ടി.എൻ. രമേശൻ (എ.ഐ.ടി.യു.സി), വി.പി. കൊച്ചുമോൻ (എ.ഐ.യു.ടി.യു.സി), ജോൺ പുതുപ്പള്ളി(കെ.ടി.യു.സി എം), ഹലീൽ റഹ്മാൻ (എസ്​.ടി.യു), കെ.ടി. രാജു(ടി.യു.സി.ഐ) എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.