ജനകീയ സംരക്ഷണസമിതി രൂപവത്​കരിച്ചു

മുണ്ടക്കയം: എണ്ണൂറിലധികം കുടുംബങ്ങളുടെ ഏക ആശ്രയമായ വേലനിലം കുടിവെള്ള പദ്ധതിക്കെതിരായ അപവാദപ്രചാരണങ്ങളിലും രാഷ്ട്രീയ നീക്കങ്ങളിലും പ്രതിഷേധിച്ച്​ വേലനിലം കുടിവെള്ള പദ്ധതി ജനകീയ സംരക്ഷണ സമിതി രൂപവത്​കരിച്ചു. 17വർഷം മുമ്പ് പദ്ധതി ആരംഭിച്ച പദ്ധതിയെ തകർക്കാനുള്ള നീക്കങ്ങൾ നാടിനോടുള്ള വെല്ലുവിളിയാണെന്ന്​ സമിതി ഭാരവാഹികൾ ആരോപിച്ചു. മോനിച്ചൻ വാഴവേലിൽ, ഔസേപ്പച്ചൻ ചെറ്റക്കാട്ട്, കുഞ്ഞച്ചൻ തീപ്പൊരിയിൽ, കുര്യൻ തടത്തിൽ, സൈനുദ്ദീൻ മണത്തോട്ടിൽ, അജീഷ് വേലനിലം, ഷാമോൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.