മുണ്ടക്കയം: ഡോ. രാജൻ ബാബുവിന്റെ അനുസ്മരണം ശനിയാഴ്ച രാവിലെ 10.30 ന് പീപ്ൾസ് ഹോസ്പിറ്റൽ ഹാളിൽ നടക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫൗണ്ടേഷൻ പ്രസിഡന്‍റ് പി.പി. ജോഷിയുടെ അധ്യക്ഷതയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, രാജൻ ബാബു അനുസ്മരപ്രഭാഷണം നടത്തും. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ മികച്ച പ്രവർത്തനം കാഴ്ചവെച്ച പറത്താനം പി.എച്ച്.സിയിലെ ആരോഗ്യപ്രവർത്തകരെ പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ ഒ.പി.എ. സലാം ആദരിക്കും. ചടങ്ങിൽ ഒരുവർഷം നീളുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തുടക്കംകുറിക്കും. വാർത്തസമ്മേളനത്തിൽ സുനിൽ ടി. രാജ്, ഷാജി ടി.എച്ച്. പരിത്ഖാൻ, കെ.പി. രാജൻ, കുഞ്ഞുമോൾ ജെ. മാത്യു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.