സ്‌നേഹദീപം മൂന്നാം സ്‌നേഹവീടിന്‍റെ താക്കോല്‍ കൈമാറി

കൊഴുവനാല്‍: ഹ്രസ്വമായ ജീവിതയാത്രയില്‍ നന്മചെയ്യുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യണമെന്ന് കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മേല്‍. ജില്ല പഞ്ചായത്ത് മെംബര്‍ ജോസ്‌മോന്‍ മുണ്ടക്കലിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സ്‌നേഹദീപം ഭവനപദ്ധതി പ്രകാരമുള്ള മൂന്നാം സ്‌നേഹവീടിന്‍റെ താക്കോല്‍ദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിനാകെ മാതൃകയാക്കാവുന്ന സ്‌നേഹദീപം ഭവനപദ്ധതിക്ക് പ്രോത്സാഹനമായി ഈ പദ്ധതിപ്രകാരം നിര്‍മിക്കുന്ന എല്ലാ സ്‌നേഹവീടുകള്‍ക്കും 50,000 രൂപവീതം കാരുണ്യസ്പര്‍ശം പദ്ധതിയുടെ ഭാഗമായി നല്‍കുമെന്ന് ഫാ. ഡേവിസ് ചിറമ്മേല്‍ അറിയിച്ചു. പി.ജെ. ജോസഫ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. മാണി സി.കാപ്പന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ജില്ല ജഡ്ജി ജോഷി ജോണ്‍ മുഖ്യപ്രഭാഷണവും ചേര്‍പ്പുങ്കല്‍ പള്ളി വികാരി ഫാ. ജോസഫ് പാനാംമ്പുഴ അനുഗ്രഹപ്രഭാഷണവും സ്‌പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്റ്റനി പോത്തന്‍ നെടുംപുറം ആമുഖ പ്രഭാഷണവും നടത്തി. ജില്ല പഞ്ചായത്ത് മെംബര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജോസി പൊയ്കയില്‍, ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ ആലീസ് ജോയിമറ്റം, മെര്‍ലിന്‍ ജയിംസ്, ആനീസ് കുര്യന്‍ ചൂരനോലില്‍, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജഗന്നിവാസ് പിടിക്കാപ്പറമ്പില്‍, ടിംസ് നെടുംപുറം, സജി തകിടിപ്പുറം, ഷിബു തെക്കേമറ്റം, ജോസ് തോണക്കരപ്പാറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.