കലോത്സവം: രജിസ്ട്രേഷൻ 25 വരെ കോട്ടയം: ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ പത്തനംതിട്ടയിൽ നടക്കുന്ന എം.ജി സർവകലാശാല യൂനിയൻ കലോത്സവത്തിന്‍റെ രജിസ്ട്രേഷൻ ഈ മാസം 25 വരെ. മാർച്ച് 20നുമുമ്പ് കോളജ് ആർട്സ് ഡേ നടത്തി അർഹരായ വിദ്യാർഥികളെ തെരഞ്ഞെടുത്ത് അഫിലിയേറ്റഡ് കോളജ് / സർവകലാശാല ഡിപ്പാർട്മൻെറ് അധികൃതർ മാർച്ച് 20നും 25 നുമിടയിൽ അവരുടെ പേരുകൾ സർവകലാശാലയിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0481 - 2731024. സർട്ടിഫിക്കറ്റ് കോഴ്‌സ് മഹാത്മാഗാന്ധി സർവകലാശാല ഇന്‍റർ യൂനിവേഴ്‌സിറ്റി സെന്‍റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ (ഐ.യു.സി.ഡി.എസ്) ബേസിക് കൗൺസലിങ് ആൻഡ് സൈക്കോതെറപ്പി വിഷയത്തിൽ 10 ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. കോഴ്‌സ് രജിസ്‌ട്രേഷൻ ഫീസ് 2000 രൂപ. മാർച്ച് എട്ടിന് ആരംഭിക്കുന്ന കോഴ്‌സിൽ ചേരാൻ താൽപര്യമുള്ളവർ iucdsmgu@gmail.com ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 9746085144. വൈവാ വോസി 2021 ഡിസംബർ / 2022 ജനുവരിയിൽ നടന്ന ആറാം സെമസ്റ്റർ യൂനിറ്ററി എൽഎൽ.ബി (ത്രിവത്സരം) 2018 അഡ്മിഷൻ - റെഗുലർ പരീക്ഷയുടെ വൈവാ വോസി പരീക്ഷ മാർച്ച് എട്ടുമുതൽ 16 വരെ നടക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in). അപേക്ഷ തീയതി മൂന്നാം സെമസ്റ്റർ ബി.എ / ബി.കോം - പ്രൈവറ്റ് രജിസ്‌ട്രേഷൻ (സി.ബി.സി.എസ് 2020 - അഡ്മിഷൻ - റെഗുലർ) പരീക്ഷക്ക് പിഴയില്ലാതെ മാർച്ച് ഒമ്പതിനും 525 രൂപ പിഴയോടുകൂടി മാർച്ച് 11 വരെയും 1050 രൂപ സൂപ്പർ ഫൈനോട് കൂടി മാർച്ച് 14 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ 30 രൂപ അപേക്ഷഫോറത്തിനും 210 രൂപ സി.വി ക്യാമ്പ് ഫീസായും പരീക്ഷഫീസിനുപുറമെ അടക്കണം. വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷാ തീയതി സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തുന്ന പഞ്ചവത്സര ബി.ബി.എ - എൽഎൽ.ബി (ഓണേഴ്‌സ്) (2016ന് മുമ്പുള്ള അഡ്മിഷൻ - സപ്ലിമെന്‍ററി) കോഴ്‌സിന്‍റെ ഒമ്പതാം സെമസ്റ്റർ പരീക്ഷകൾ മാർച്ച് ഒമ്പതിനും പത്താം സെമസ്റ്റർ പരീക്ഷകൾ മാർച്ച് 23നും തുടങ്ങും. വിശദ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. ബി.എസ്സി എം.ആർ.ടി (2016 അഡ്മിഷൻ - സപ്ലിമെന്‍ററി / 2016ന് മുമ്പുള്ള അഡ്മിഷൻ - മേഴ്‌സി ചാൻസ്) കോഴ്‌സിന്‍റെ ഒന്നാം വർഷ പരീക്ഷകൾ മാർച്ച് ഒമ്പതിനും രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 23നും തുടങ്ങും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. എം.എഡ് (ദ്വിവത്സരം - 2018, 2017 അഡ്മിഷൻ - സപ്ലിമെന്‍ററി / 2016, 2015 അഡ്മിഷൻ - മേഴ്‌സി ചാൻസ്) കോഴ്‌സിന്‍റെ മൂന്നാം സെമസ്റ്റർ പരീക്ഷകൾ മാർച്ച് 16നും നാലാം സെമസ്റ്റർ പരീക്ഷകൾ മാർച്ച് 25നും തുടങ്ങും. പിഴയില്ലാതെ മാർച്ച് ഏഴുവരെയും 525 രൂപ പിഴയോടുകൂടി മാർച്ച് എട്ടിനും 1050 രൂപ പിഴയോടുകൂടി മാർച്ച് ഒമ്പതിനും അപേക്ഷിക്കാം. ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.mgu.ac.in സർവകലാശാല വെബ്‌സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.