'സമുദായ ക്ഷേമപദ്ധതികള്‍ പുനരാരംഭിക്കണം'

കോട്ടയം: സംസ്ഥാന വഖഫ് ബോര്‍ഡ് നിര്‍ത്തിവെച്ചിരിക്കുന്ന സമുദായ ക്ഷേമപദ്ധതികള്‍ പുനരാരംഭിക്കണമെന്ന്​ മുസ്​ലിം സര്‍വിസ് സൊസൈറ്റി ജില്ല ദ്വൈവാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ടി.എസ്. നിസാമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കെ.എം.എ. സലീം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.പി. അയ്യൂബ് ഖാന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിർവാഹക സമിതി അംഗം ഷൈജു ഹസന്‍, ടി.എം. നസീര്‍, എം.പി. ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: ജമാലുദ്ദീന്‍ വാഴത്തറ (പ്രസി​), എന്‍. ഹബീബ് (സെക്ര), കെ.എസ്. ഹലീല്‍ റഹ്മാന്‍ (ട്രഷ), കെ.എം.എ. സലിം, കെ.എം. രാജ, മുഹമ്മദ് സഗീര്‍ വേട്ടമല (വൈസ്​ പ്രസി), അഡ്വ. സദറുള്‍ അനാം, അനസ് മുഹമ്മദ്, നാസര്‍ കങ്ങഴ (ജോ.സെക്രട്ടറി) ................... യു.ഡി.എഫ്​ നേതൃയോഗം ഇന്ന് കോട്ടയം: യു.ഡി.എഫ് ജില്ല നേതൃയോഗം ബുധനാഴ്ച വൈകീട്ട്​ 3.30ന് കോട്ടയം ഡി.സി.സി ഓഫിസിൽ നടക്കും. കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.