വടവാതൂർ ഡമ്പിങ്​ യാർഡിൽ വീണ്ടും തീപിടിത്തം

കോട്ടയം: . ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. കോട്ടയത്തുനിന്ന്​ അഗ്​നിരക്ഷാസേനയെത്തി തീയണച്ചു. വൻതോതിൽ മാലിന്യം കൂടിക്കിടക്കുന്ന ഇവിടെ തീപിടിത്തം പതിവായിരിക്കുകയാണ്​. ഒരുമാസത്തിനിടെ പലതവണയാണ്​ തീപടർന്നത്​. പുക വ്യാപിക്കുന്നത്​ ബുദ്ധിമുട്ട്​ സൃഷ്ടിക്കുന്നതായി നാട്ടുകാർ പറയുന്നു. സാമൂഹിക വിരുദ്ധർ മനഃപൂർവം തീയിടുന്നതാണെന്നാണ്​ അഗ്​നിരക്ഷാസേനയു​ടെ നിഗമനം. മണ്ണുമാന്തി ഉപയോഗിച്ച് പ്രദേശത്തെ മാലിന്യം പൂർണമായും നീക്കം ചെയ്താലേ തീപിടിത്തം ഒഴിവാക്കാൻ സാധിക്കൂയെന്നും ഇവർ പറഞ്ഞു. .................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.