ക്രിസ്തുരാജ കത്തീഡ്രല്‍ അങ്കണത്തില്‍ ക്​നായി തോമയുടെ പ്രതിമ ഉയരുന്നു

കോട്ടയം: ക്രിസ്തുരാജ കത്തീഡ്രല്‍ അങ്കണത്തില്‍ ക്​നായി തോമയുടെയും ഉറഹ മാര്‍ യൗസേപ്പിന്‍റെയും പ്രതിമ ഉയരുന്നു. അനാച്ഛാദനം മാര്‍ച്ച് ഏഴിന്​ വൈകീട്ട്​ അഞ്ചിന്​ കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് നിർവഹിക്കും. ആഴ്ചകൾക്ക്​​ മുമ്പ്​ ഒരുവിഭാഗം വിശ്വാസികൾ കോട്ടയം ക്രിസ്തുരാജ പള്ളിയിൽ ക്​നായി തൊമ്മന്‍റെ പ്രതിമ സ്ഥാപിക്കാൻ ശ്രമിച്ചത്​ സംഘർഷത്തിന്​ ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ്​ കോട്ടയം അതിരൂപത ആസ്ഥാനത്തോട്​ ചേർന്ന്​ പ്രതിമ രൂപത അധികൃതർ സ്ഥാപിക്കുന്നത്​. ക്‌നാനായ പ്രേഷിത കുടിയേറ്റത്തിന്‍റെ അനുസ്മരണ ദിനാഘോഷ ഭാഗമായി നടക്കുന്ന ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ സന്ദേശയാത്ര ക്രിസ്തുരാജ കത്തീഡ്രല്‍ അങ്കണത്തില്‍ എത്തുന്നതിനോടനുബന്ധിച്ചാണ്​ അനാച്ഛാദനചടങ്ങും ഒരുക്കിയിരിക്കുന്നത്​. ചൊവ്വാഴ്ച കണ്ണൂരിൽനിന്ന്​​ ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ സന്ദേശയാത്രക്ക്​ തുടക്കമായി. കോട്ടയം അതിരൂപതയുടെ മലബാര്‍ റീജ്യൻ കേന്ദ്രമായ ശ്രീപുരം ബിഷപ്‌സ് ഹൗസില്‍ കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സന്ദേശയാത്ര ഉദ്ഘാടനം ചെയ്യുകയും റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.സി.സി മലബാര്‍ റീജ്യൻ പ്രസിഡന്‍റ്​ ബാബു കദളിമറ്റം, ഫാ. ജോസ് നെടുങ്ങാട്ട്, ഫാ. ജോയി കട്ടിയാങ്കല്‍ എന്നിവർ സംസാരിച്ചു. ആദ്യദിനത്തില്‍ രാജപുരം ഫൊറോനയിലെ കാഞ്ഞങ്ങാട്, ഒടയഞ്ചാല്‍, ചുള്ളിക്കര, രാജപുരം, കള്ളാര്‍ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച സന്ദേശയാത്ര മാലക്കല്ലില്‍ സമാപിച്ചു. പടം KTL SANDESHA YATRA ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ സന്ദേശയാത്ര കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഫ്ലാഗ്​ ഓഫ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.