ജാക്ഹാമര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

നെടുംകുന്നം: നിയന്ത്രണംവിട്ട ജാക്ഹാമര്‍ പുരയിടത്തിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. കറുകച്ചാല്‍-മണിമല റോഡില്‍ കോവേലിയില്‍ ചൊവ്വാഴ്ച രാവിലെ 9.45ഓടെയായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന മാമ്മൂട് വട്ടൂപറമ്പില്‍ ജോണി (50), നെടുംകുന്നം പണിക്കപതാലില്‍ ശ്രീജിത് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പത്തനാട് ഭാഗത്തുനിന്ന് കറുകച്ചാലിലേക്ക് വരുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡില്‍നിന്ന് തെന്നി പത്തടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിനുള്ളില്‍ കുടുങ്ങിയ ഇരുവരെയും കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളജിലും പ്രവേശിപ്പിച്ചു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് കറുകച്ചാല്‍ പൊലീസ് പറഞ്ഞു. പടം കറുകച്ചാല്‍-മണിമല റോഡില്‍ കോവേലിയില്‍ മറിഞ്ഞ ജാക്ഹാമര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.