സ്വകാര്യ പണമിടപാട് സ്ഥാപനം പണയസ്വര്‍ണം മടക്കിനൽകുന്നില്ലെന്ന്​ പരാതി

മുണ്ടക്കയം: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയംവെച്ചവര്‍ക്ക് സ്വര്‍ണം തിരികെ നല്‍കുന്നില്ലെന്ന്​ പരാതി. മുണ്ടക്കയം ടൗണില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവന്നിരുന്ന പുളിക്കല്‍ ഫിനാന്‍സ് സ്ഥാപനത്തിനെതിരെയാണ് 24 പേര്‍ മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയിരിക്കുന്നത്​. ഈ സ്ഥാപനത്തിന്‍റെ ഉടമസ്ഥാവകാശം മാറിയതായി പറയുന്നു. പണയം തിരികെ നല്‍കുന്നതിനായി പലിശയടക്കം തുക വാങ്ങിയെങ്കിലും അടുത്ത ദിവസം സ്വര്‍ണം നല്‍കാമെന്നു പറഞ്ഞു മടക്കിയെങ്കിലും ലഭിച്ചിരുന്നില്ല. ഇവര്‍ വാങ്ങുന്ന ഉരുപ്പടികള്‍ മറ്റു സ്ഥാപനത്തില്‍ മാറ്റി പണയംവെക്കുന്നതായി കണ്ടെത്തി. ഇതില്‍ പലതും നഷ്ടപ്പെട്ടതായാണ് അന്വേഷണത്തില്‍ വ്യക്തമായത്. സ്ഥാപന നടത്തിപ്പുകാരെ പൊലീസ് സ്റ്റേഷനില്‍ വരാന്‍ അറിയിച്ചെങ്കിലും ഇവര്‍ എത്താന്‍ തയാറായില്ല. സംഭവവുമായി ബന്ധപ്പെട്ട് പുളിക്കല്‍ രാജു, ശാന്തി പ്രഭ, പ്രദീപ് എന്നിവര്‍ക്കെതിരെ കേസെടുത്തതായി എസ്.എച്ച്​.ഒ എ. ഷൈന്‍കുമാര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.