അടിമാലി: യുവതിയടക്കം അന്തർസംസ്ഥാന തൊഴിലാളികളായ മൂന്ന് പേരെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ റോഷ്നി (20), ദുലീപ് (21), അജയ് (22) എന്നിവരെയാണ് കുത്തുങ്കലിന് സമീപം ചെമ്മണ്ണാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ മൂന്ന് ദിവസം മുമ്പ് തൊഴില്‍ സ്ഥലത്തുനിന്ന് കാണാതായിരുന്നു. ഒരാളുടെ മൃതദേഹം കുത്തുങ്കൽ ടൗണിന് സമീപത്തെ ചെമ്മണ്ണാർകുത്ത് എന്നറിയപ്പെടുന്ന വെള്ളച്ചാട്ടത്തിന്റെ അടിവശത്തുള്ള പാറയിടുക്കിനിടയിലും യുവതിയുടേതടക്കം മറ്റ് രണ്ട് മൃതദേഹങ്ങൾ 25 മീറ്റർ താഴെ മാറി വെള്ളം ഒഴുകുന്ന പാറയിൽ വന്ന് തടഞ്ഞുനിന്ന നിലയിലുമായിരുന്നു. ഇവരെ കാണാതായത് സംബന്ധിച്ച് ഉടുമ്പന്‍ചോല പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നെടുങ്കണ്ടം അഗ്നിരക്ഷാസേനയും ഉടുമ്പന്‍ചോല പൊലീസും മണിക്കൂറുകള്‍ പണിപ്പെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. തൊഴിലാളികൾ രണ്ടാഴ്ചയായി കുത്തുങ്കല്‍ സ്വദേശിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച് സമീപത്തെ കൃഷിയിടങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്നു. ആറ് പേരാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഞായറാഴ്ച ലോക്ഡൗണ്‍ ആയതിനാല്‍ ഇവര്‍ ജോലിക്ക് പോയില്ല. ഉച്ച കഴിഞ്ഞ് കുളിക്കാനായി റോഷ്നിയും അജയും ദുലീപും പുഴയിലേക്ക് പോയതായാണ് കൂടെയുള്ളവര്‍ പറയുന്നത്. പുഴയിലിറങ്ങി നടക്കുമ്പോൾ വഴുതിവീണ കൂടെയുള്ളയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് പേരും ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഉടുമ്പൻചോല പൊലീസ് മേൽനടപടി സ്വീകരിച്ചു. idg adi 6 deth news ചിത്രം - പുഴയിൽ മരിച്ച നിലയിൽ കണ്ട അന്തർസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ പൊലീസും ഫയർഫോഴ്സും ചേർന്ന് കരക്കെത്തിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.