കോട്ടയം: നഗരമധ്യത്തിൽ ജനവാസമേഖലക്ക് സമീപത്തെ രണ്ടേക്കർ . മാമ്മൻ മാപ്പിള ഹാളിന് പിൻവശത്തായി കത്തീഡ്രൽ ലെയ്ൻ റോഡിൽ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. ആളൊഴിഞ്ഞ കാടുപിടിച്ചുകിടന്ന പുരയിടത്തിലെ മരങ്ങൾ, ഉണങ്ങിയ പുല്ലുകൾ, അലക്ഷ്യമായി കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾക്കും തുണിമാലിന്യങ്ങൾക്കും ആണ് തീപിടിച്ചത്. പുരയിടം പൂർണമായും തീ ആളിപ്പടർന്നത് സമീപവാസികളിൽ ആശങ്കക്ക് ഇടയാക്കി. വിവരമറിഞ്ഞ് കോട്ടയം അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. തീപിടിച്ച സ്ഥലത്തിന് സമീപത്തായി നിരവധി സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. പരിസരത്തേക്ക് തീ വ്യാപകമാകുന്നതിനുമുമ്പ് നിയന്ത്രണവിധേയമാക്കാൻ സാധിച്ചതിനാൽ വലിയ അപകടം ഒഴിവായി. കോട്ടയം അഗ്നിരക്ഷാസേന ഗ്രേഡ് എ.എസ്.ടി.ഒ റെജിമോൻ, സേനാംഗങ്ങളായ സുമിത് സുകുമാരൻ, വി. വിവേക്, നിജിൽകുമാർ, എം.കെ. രമേശ്, ഡ്രൈവർ വി.വി. വിജേഷ്, അനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി. പടം: ktl fire ജനവാസമേഖലക്ക് സമീപത്തെ പുരയിടത്തിന് പിടിച്ച തീ അണക്കുന്ന അഗ്നിരക്ഷാ സേനാംഗങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.