ചെത്തിപ്പുഴ ആശുപത്രയിൽ അന്യൂറിസം കോയിലിങ് ചികിത്സ ആരംഭിച്ചു

ചങ്ങനാശ്ശേരി: ചെത്തിപ്പുഴ സെന്‍റ്​ തോമസ് ആശുപത്രിയിൽ അന്യൂറിസം കോയിലിങ് ചികിത്സ ആരംഭിച്ചു. തലച്ചോറിന് ഉള്ളിലെ കുമിള രോഗത്തിനുള്ള നൂതന ചികിത്സയാണ് അന്യൂറിസം കോയിലിങ്. ചങ്ങനാശ്ശേരിയിൽ ആദ്യമായാണ് സങ്കീർണമായ ഈ ചികിത്സരീതി നൽകുന്നത്. തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടി ഗുരുതരാവസ്ഥയിലായ ചങ്ങനാശ്ശേരി സ്വദേശിയായ 34കാരൻ കോയിലിങ് ചികിത്സയിലൂടെ സുഖം പ്രാപിച്ച്​ ആശുപ്രതി വിട്ടു. ശരീരത്തിൽ മുറിവില്ലാതെയുള്ള ഈ ചികിത്സക്ക് മിതമായ ഫീസ് മാത്രമേ ഈടാക്കുകയുള്ളൂവെന്ന് ആശുപത്രി ഡയറക്ടർ ഫാ. തോമസ് മംഗലത്ത് അറിയിച്ചു. രോഗിയുടെ ചികിത്സയിൽ ഇന്‍റർവെൻഷനൽ റേഡിയോളജിസ്റ്റ് ഡോ. അശ്വിൻ പത്മാനാഭൻ, ന്യൂറോ സർജന്മാരായ ഡോ, അനീസ് മുസ്തഫ, ഡോ. സാജൻ ജോർജ്, ന്യൂറോളജിസ്റ്റ് ഡോ. സ്വരൂപ് കെ.രാജ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. കുക്കു, ഡോ. മനു, ഡോ. അനു എന്നിവർ നേതൃത്വം വഹിച്ചു. തലച്ചോറും നട്ടെല്ലുമായി ബന്ധപ്പെട്ട എല്ലാ ചികിത്സയും ആശുപത്രിയിലെ ഡിപ്പാർട്മെന്‍റ്​ ഓഫ് ന്യൂറോ സയൻസസിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. വാഹന യാത്രക്കാർ തമ്മിൽ സംഘർഷം; 12 പേർക്കെതിരെ കേസ് മുണ്ടക്കയം: ദേശീയപാത പൈങ്ങണയിൽ 31ആം മൈൽ വേ ബ്രിഡ്ജിനു സമീപം​ കാർ - ഓട്ടോ യാത്രക്കാർ തമ്മിൽ സംഘർഷം. അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ബൈപാസ് കവലയിലാണ് സംഭവം. ഇരു വാഹനങ്ങളും മുണ്ടക്കയം ഭാഗത്തേക്കുവരുകയായിരുന്നു. കാറിൽ കട്ടപ്പന സ്വദേശികളായ യുവാക്കളും ഓട്ടോയിൽ ജോലിക്കുപോയി മടങ്ങിവരുന്ന പനക്കച്ചിറ സ്വദേശികളായ കുടുംബാംഗങ്ങളുമാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ 12 പേർക്കെതിരെ കേസെടുത്തെന്നും കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്നും സി.ഐ ഷൈൻ കുമാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.