ഭിന്നശേഷിക്കാരുടെ സംസ്ഥാന ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നു

കോട്ടയം: ഭിന്നശേഷിക്കാരുടെ സംസ്ഥാന ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നതിന്​ ടി.സി.എ.പി.സിയുടെ (ട്രാവൻകൂർ ക്രിക്കറ്റ്​ അസോസിയേഷൻ ഫോർ ഫിസിക്കലി ചലഞ്ച്​ഡ്​) നേതൃത്വത്തിൽ 14,15,16 തീയതികളില്‍ ആറ് ജില്ലയെ പങ്കെടുപ്പിച്ച്​ ചങ്ങനാശ്ശേരി മുനിസിപ്പല്‍ സ്​റ്റേഡിയത്തില്‍ അന്തർ ജില്ല മാച്ചുകള്‍ സംഘടിപ്പിക്കും. ചങ്ങനാശ്ശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ സന്ധ്യാ മനോജ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ഭിന്നശേഷിക്കാരായ ക്രിക്കറ്റ് താരങ്ങളെ സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കാനും ഇൻറര്‍‌ സ്​റ്റേറ്റ്​ മത്സരങ്ങള്‍ക്കായി സംസ്ഥാന ടീമിനെ സജ്ജമാക്കാനും ലക്ഷ്യമിട്ട്​ ഫിസിക്കലി ചലഞ്ച്​ഡ്​ ക്രിക്കറ്റ്​ അസോസിയേഷൻ ഓഫ്​ ഇന്ത്യയുടെ അംഗീകാരത്തോടെ രൂപവത്​കരിച്ച സംഘടനയാണ്​ ടി.സി.എ.പി.സി. അരുണ്‍ എസ്. ആലുങ്കല്‍ (പ്രസി​), എം.ടി. സനേഷ് (വൈസ് പ്രസി), ഉക്കാഷ് ഉസ്മാന്‍ (സെക്ര), പി. നടേശന്‍ (ട്രഷ), പ്രവീണ്‍ (ജോ. സെക്ര), ജോസഫ് തോമസ് ഇടിമണ്ണിക്കല്‍, ബാലചന്ദ്രന്‍, വിനോദ് പണിക്കര്‍ (രക്ഷാ) എന്നിവരാണ്​ ഭാരവാഹികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.