ഷെഫീഖി​െൻറ മരണം: സി.ബി.ഐ അന്വേഷണം സ്വാഗതം ചെയ്യു​െന്നന്ന്​ മാതാപിതാക്കൾ

ഷെഫീഖി​ൻെറ മരണം: സി.ബി.ഐ അന്വേഷണം സ്വാഗതം ചെയ്യു​െന്നന്ന്​ മാതാപിതാക്കൾ കാഞ്ഞിരപ്പള്ളി: മക​ൻെറ മരണം സി.ബി.ഐ അന്വേഷിക്കുമെന്നത് നൂറുവട്ടം സ്വാഗതം ചെയ്യുന്നതായി കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപറമ്പിൽ ഇസ്മായിൽ, ഭാര്യ റഷീദ എന്നിവർ പറഞ്ഞു. ഉദയംപേരൂർ പൊലീസ് അറസ്​റ്റ്​ ചെയ്ത് റിമാൻഡിലിരിക്കെ ഷെഫീഖ്​ (35) മരിച്ചത്​ സി.ബി.ഐ അന്വേഷിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അവർ. സി.ബി.ഐയിൽ പൂർണവിശ്വാസമാണ്. സത്യസന്ധമായ അന്വേഷണം നടക്കണം. കേസ് തെളിയുമെന്നുറപ്പാണ്​. മകനെ കൊന്നവരെ കണ്ടെത്തും. സി.ബി.ഐ ഏറ്റെടുത്ത കേസെല്ലാം തെളിഞ്ഞതായല്ലേ കണ്ടിട്ടുള്ളത്. ഇതും തെളിയും. രണ്ട്​ കുട്ടികളടക്കം അനാഥമായ കുടുംബത്തിന് പ്രതീക്ഷ നൽകുന്നതാണ് ഈ അന്വേഷണം. തങ്ങൾക്കൊപ്പം നിന്ന എല്ലാവർക്കും നന്ദിയു​െണ്ടന്നും ദമ്പതികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.