ശബരിമല നട അടച്ചു; തീർഥാടനകാലത്തിന്​ സമാപനം

ശബരിമല: മണ്ഡല-മകരവിളക്ക്​ തീർഥാടനകാലത്തെ ചടങ്ങുകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു. സമാപന ദിവസമായ ബുധനാഴ്​ച ദർശനം പന്തളം രാജപ്രതിനിധികള്‍ക്ക് മാത്രമായിരുന്നു. രാവിലെ അഞ്ചിന് നട തുറന്നു. ഗണപതി ഹോമത്തിനുശേഷം 6.45ന് പന്തളം രാജപ്രതിനിധികളായ പ്രദീപ് കുമാര്‍ വർമ, സുരേഷ് വർമ എന്നിവര്‍ ദര്‍ശനം നടത്തി. തുടര്‍ന്ന്, ഹരിവരാസനം പാടി മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി നടയടച്ചു. ഇതിനുമുമ്പ്​ തിരുവാഭരണങ്ങളുമായി പതിനെട്ടാംപടി ഇറങ്ങി പന്തളത്തേക്ക് മടക്കയാത്ര ആരംഭിച്ചു. ചൊവ്വാഴ്​ച വരെയായിരുന്നു തീർഥാടകർക്ക് ​ദർശനത്തിന്​ അവസരം. ഉദയാസ്തമയ പൂജയും പടിപൂജയും കഴിഞ്ഞ് ചൊവ്വാഴ്​ച രാത്രി ഒമ്പതിന് ഹരിവരാസനം പാടി നടയടച്ചശേഷം മാളികപ്പുറത്ത് ഗുരുതിയും നടത്തി. കുംഭമാസ പൂജകള്‍ക്ക്​ ശബരിമല ക്ഷേത്രനട ഫെബ്രുവരി 12ന് വൈകീട്ട്​ വീണ്ടും തുറക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.