പുണ്യം പൂങ്കാവനം: സംസ്ഥാനതല ആഘോഷം ഇന്ന് എരുമേലിയിൽ

എരുമേലി: 'പുണ്യം പൂങ്കാവനം' പദ്ധതിയുടെ സംസ്ഥാനതല ആഘോഷം ബുധനാഴ്ച സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് എം.ഇ.എസ് കോളജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ല പൊലീസ് മേധാവി വി. ജയ്ദേവ് അധ്യക്ഷത വഹിക്കും. സംസ്ഥാന നോഡൽ ഓഫിസർ ഐ.ജി പി. വിജയൻ പങ്കെടുക്കും. സേവന പ്രവർത്തനങ്ങളിൽ പങ്കാളിയായവരെ ചടങ്ങിൽ ആദരിക്കും. തുടർ വർഷങ്ങളിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പദ്ധതി ജില്ല കോഓഡിനേറ്റർ ജി. അശോക് കുമാർ, കാഞ്ഞിരപ്പള്ളി കോഓഡിനേറ്റർ എം.എസ്. ഷിബു, കോഓഡിനേറ്റർമാരായ എസ്.ഐ ജോർജുകുട്ടി, എ.എസ്.ഐ അനിൽ പ്രകാശ്, സി.പി.ഒമാരായ ജയലാൽ, വിശാൽ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.