ഇലക്​ഷൻ കമീഷൻ പ്രതിനിധികളുടെ സന്ദർശനം മാറ്റി

തിരുവനന്തപുരം: കേന്ദ്ര ഇലക്​ഷൻ കമീഷൻ പ്രതിനിധികളുടെ കേരള സന്ദർശനം മാറ്റിയതായി ചീഫ് ഇലക്​ടറൽ ഓഫിസർ ടിക്കാറാം മീണ അറിയിച്ചു. ജനുവരി 21, 22 തീയതികളിൽ എത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, ജനുവരി അവസാനത്തോടെ മാത്രമേ സംഘം സന്ദർശനം നടത്തൂവെന്നാണ് കരുതുന്നത്. അന്തിമ അറിയിപ്പ് പിന്നീട് വരുമെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.