എം.എൽ.എയുടെ വീട്ടിലേക്ക് ബി.ജെ.പി മാർച്ച്

കറുകച്ചാൽ: മേജർ മണിമല കുടിവെള്ള വിതരണപദ്ധതി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ. ജയരാജ് എം.എൽ.എയുടെ വീട്ടിലേക്ക് മാർച്ചും കലമുടച്ച് പ്രതിഷേധവും നടത്തി. കറുകച്ചാലിൽനിന്ന്​ ആരംഭിച്ച മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ ടി.ബി. ബിനു അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ്​ നോബിൾ മാത്യു, ഭാരവാഹികളായ കെ.ജി. കണ്ണൻ, കെ.വി. നാരായണൻ, ഐ.ജി ശ്രീജിത്ത്, അഡ്വ. വൈശാഖ് എസ്. നായർ, രാജൻ മേടയ്ക്കൽ, വി. ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.